ബീജിംഗ്: ചൈനയുമായുള്ള വ്യാപാരം പരിമിതപ്പെടുത്തണമെന്ന് അമേരിക്ക ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതിനിടെ, മറുപടിയുമായി ചൈന രംഗത്ത്.
അമേരിക്ക തങ്ങളുടെ ഭീഷണികൾക്ക് വഴങ്ങി തങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കുകയാണെങ്കിൽ, തിരിച്ചടിക്കുമെന്നും അത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
അനാവശ്യമായ തീരുവകൾ ചുമത്താൻ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും അങ്ങനെ വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു.
ചൈനയുടെ എല്ലാ താൽപ്പര്യങ്ങളും അവകാശങ്ങളും നിലനിൽക്കുമെന്നും അവ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം അമ്പതോളം രാജ്യങ്ങൾ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
താരിഫ് പ്രഖ്യാപനം വലിയ വിവാദമായതിനെത്തുടർന്ന്, ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ താരിഫുകൾ ട്രംപ് മരവിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്