ദുബായ്: ഡ്രൈവറില്ലാ വാഹനങ്ങൾ ഉടൻ ദുബായിൽ നിരത്തിലിറങ്ങും. വാഹനങ്ങളുടെ പരീക്ഷണ ഓട്ടം അടുത്ത മാസം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഓട്ടോണമസ് വാഹന സേവന കരാറില്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അപ്പോളോ ഗോയും ഒപ്പുവച്ചു.
ചൈനയുടെ ബൈഡുവുമായി സഹകരിച്ചാണ് പദ്ധതി. ആർടിഎ ചെയർമാൻ മാറ്റർ അൽ തായർ, ബൈഡു ജനറൽ മാനേജർ (ഓവർസീസ് ബിസിനസ്) ഹാൽട്ടൺ നിയു എന്നിവരുടെ സാന്നിധ്യത്തിൽ ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റുസിയാനും ബൈഡു മെന ഓവർസീസ് ജനറൽ മാനേജർ ലിയാങ് ഷാങ്ങും കരാറിൽ ഒപ്പുവച്ചു.
ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ബെയ്ഡുവിന്റെ അപ്പോളോ ഗോ, ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ തലമുറ ഓട്ടോണമസ് ടാക്‌സികളായ ആര്‍ടി6 നിരത്തുകളിലിറക്കും.
അടുത്ത വര്‍ഷം ഓട്ടോണമസ് വാഹന സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി 50ഡ്രൈവറില്ലാ വാഹനങ്ങള്‍ അടുത്ത മാസങ്ങളില്‍ പരീക്ഷണയോട്ടത്തിന് ഇറക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്