തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയൻറെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. പിഎം ശ്രീ വിവാദത്തിലൂന്നിയാണ് ലേഖനം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ ആകില്ലെന്നും സംസ്ഥാനങ്ങൾക്ക് പിന്മാറാൻ അവസരമില്ലെന്നും രതീഷ് കാളിയാടൻറെ ലേഖനത്തിൽ പറയുന്നു.
പിണറായി വിജയന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടൻ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' പദ്ധതിയുടെ പ്രധാന ചുമതലക്കാരനായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിർണ്ണായക ഉപദേശകനായിരുന്നു അദ്ദേഹം.
പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നും കരാറിൽ മാറ്റം വരുത്തണമെങ്കിൽ ഇരുകക്ഷികളുടെയും സമ്മതം ആവശ്യമാണെന്നും രതീഷിൻറെ കുറിപ്പിലുണ്ട്.
പി.എം ശ്രീ പദ്ധതിയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നിരവധിതവണ കത്തുകൾ അയച്ചിരുന്നെന്നും ലേഖനത്തിൽ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
