ടൊറന്റോ: മഹാഓണത്തിനൊപ്പം ചേരാൻ മലയാളി സംഘടനകൾക്കും കൂട്ടായ്മകൾക്കുമെല്ലാം അവസരം. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമായി മാറിയ ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് 'മഹാഓണ'ത്തിന് പിന്തുണയേകാൻ താൽപര്യമുള്ളവർക്ക് കമ്യൂണിറ്റി പാർട്ണർമാരാകാനും.
ആഴ്ചകൾക്കു മുൻപ് മറ്റൊരു സംരംഭമായ ഗ്‌ളോബൽ ഫെസ്റ്റ് വിജയകരമായി നടപ്പാക്കാനായതിന്റെ ആവേശത്തിലാണ് മഹാഓണത്തിന്റെ പിന്നണിക്കാർ. കമ്യൂണിറ്റി പാർട്ണർമാരാകുന്നതിനു പുറമെ, സാംസ്‌കാരിക ഘോഷയാത്രയിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
ഓഗസ്റ്റ് 15 ശനിയാഴ്ച ടൊറോന്റോയിലെ സങ്കോഫ സ്‌ക്വയറിൽ നടക്കുന്ന മഹാഓണത്തിന്റെ പൊതുസമ്മേളനത്തിന് മുന്നോടിയായാണ് സാംസ്‌കാരിക ഘോഷയാത്ര നടക്കും.
കേരളനാടിന്റെയും ഓണാഘോഷത്തിന്റെയും തനിമയിൽ അണിഞ്ഞൊരുങ്ങി ഇറങ്ങുന്നവരിലെ മികച്ച ടീമിനെ കാത്തിരിക്കുന്നത് 666.66 ഡോളറാണ്. മികച്ച രണ്ടാമത്തെ ടീമിന് 333.33 ഡോളറും മൂന്നാമത്തെ ടീമിന് 111.11 ഡോളറുമാണ് സമ്മാനം നൽകുകയെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു.
പത്ത് പേരടങ്ങുന്നതാകണം ടീം. സംഘടനകൾക്കും ക്‌ളബുകൾക്കും കോളജുകൾക്കും സൗഹൃദ കൂട്ടായ്മകൾക്കുമെല്ലാം ബാനറിൽ പങ്കെടുക്കാം. ഇതുസംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞതവണ സാംസ്‌കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ടീമുകൾ ഒന്നിനൊന്ന മെച്ചമായാണ് വേദിയിൽ അണിനിരന്നത്.
വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ 'മഹാഓണം' ഇത്തവണ വിപുലമായ രീതിയിലാണ് നടത്തുക. ടൊറന്റോ സിറ്റിയുടെ കണക്കുകൾപ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലും നഗരം കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു മഹാഓണം.
ഇത്തവണ മിസ് കേളം കാനഡ സൗന്ദര്യമൽസരമുൾപ്പെടെയുള്ള പരിപാടികളും ഒപ്പം നടക്കും. കൂടുതൽ പരിപാടികൾ അണിയറിയിൽ ഒരുങ്ങുന്നുണ്ട്. കൂടുതൽ വിഭവങ്ങൾ ഒരുക്കുന്നതിനാൽ മുപ്പതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
മഹാഓണത്തിന് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും സ്‌പോൺസർഷിപ്പിനും ബന്ധപ്പെടേണ്ട നമ്പർ: +1-647-781-3743 ഇമെയിൽ: [email protected]
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
