കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാളിന്റെ മാനിസകാവസ്ഥ വിജയ സൂചന നൽകുന്നുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനായി ഇനി തിരിച്ചെത്താമെന്നും പ്രധാനമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
'പശ്ചിമ ബംഗാളിൽ ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ, മെയ് 4 ന് ശേഷം ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ തിരികെ വരുമെന്ന് എനിക്ക് പറയാൻ കഴിയും' മോദി പറഞ്ഞു.
പശ്ചിമ ബംഗാളിന്റെ പുരോഗതി ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിന് അനിവാര്യമാണെന്നും കിഴക്കൻ മേഖലയുടെ ഉയർച്ച രാജ്യത്തിന്റെ ഭാവിക്കായി നിർണായകമാണെന്നും മോദി പറഞ്ഞു.
ഒരു വശത്ത്, മില്ലുകൾ അടച്ചുപൂട്ടുകയാണ്, മറുവശത്ത്, ക്രൂഡ് ബോംബ് ഫാക്ടറികൾ ഉയർന്നു വരികയാണ്, ഗുണ്ടകളെ ജോലിക്ക് പ്രവേശിപ്പിക്കുന്നു, ടിഎംസിയുടെ സിൻഡിക്കേറ്റ് വികസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
