ഇൻസ്റ്റാഗ്രാമിൽ ഒന്നാമൻ! 100 മില്യൺ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി

JULY 28, 2026, 1:25 AM

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ (10 കോടി) ഫോളോവേഴ്‌സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

നിലവിൽ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 105 മില്യൺ (10.5 കോടി) പിന്നിട്ടു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വെറും ഒരു ആഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. 

ഇതോടെ ആഗോള തലത്തിലും രാജ്യതലത്തിലും സോഷ്യൽ മീഡിയ സാന്നിധ്യത്തിൽ മറ്റ് രാഷ്ട്രീയ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലെത്താൻ അദ്ദേഹത്തിന് സാധിച്ചു.

vachakam
vachakam
vachakam

ഇൻസ്റ്റഗ്രാമിൽ രണ്ടാം സ്ഥാനത്തുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ (43.2 മില്യൺ) രണ്ടിരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യണും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 12.6 മില്യണും ഫോളോവേഴ്‌സാണുള്ളത്. 

2014-ൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച പ്രധാനമന്ത്രി, ഔദ്യോഗിക ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒപ്പം യുവാക്കളുമായും വിദ്യാർത്ഥികളുമായും നേരിട്ട് സംവദിക്കുന്ന റീൽസുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam