ഷിക്കാഗോ സെന്റ് മേരീസിൽ ഇടവകദിനം അവിസ്മരണീയമായി

JULY 18, 2026, 12:23 PM

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ദേവാലയത്തിലെ ഇടവക ദിനം കർദ്ദിനാൾ ഗോർജ് കൂവക്കാടിന്റെ സാന്നിധ്യംകൊണ്ടും ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾകൊണ്ടും മറ്റ് നിരവധി പരിപാടികൾ കൊണ്ടും അവിസ്മരണീയമായി.

വത്തിക്കാനിലെ മതാന്തര സംവാദങ്ങളുടെ കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പയുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയുമായ കർദ്ദിനാൾ ജോർജ് കൂവക്കാട് ആയിരുന്നു ഈ വർഷത്തെ ഇടവക ദിനത്തിന്റെ മുഖ്യ അതിഥി. ജൂലൈ 12 ഞായറാഴ്ച രാവിലെ 9:45 ന് മുത്തുക്കുടകളുടെയും ചെണ്ട മേളത്തിന്റെയും തൂ വെള്ള വസ്ത്രം അണിഞ്ഞ കുട്ടികളുടെയും മാറ്റ് ഇടവക ജനത്തിന്റെയും നേതൃത്വത്തിൽ കർദ്ദിനാളിനു ഔദ്യോഗികമായ വരവേൽപ്പ് നൽകി.

അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഷാൾ നൽകിയും, ട്രസ്റ്റീ മെജോ കുന്നശ്ശേരി ബൊക്കെയും വികാരി ഫാ. സിജോ മുടക്കോടിൽ കത്തിച്ച തിരിയും നൽകി കർദിനാളിന്റെ ദേവാലയത്തിലേക്ക് ആനയിച്ചു.

vachakam
vachakam
vachakam


തുടർന്നു കർദ്ദിനാളിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ക്‌നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. അബ്രഹാം കളരിക്കൽ, ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുര, ഫാ. ജെറിൻ ക്ലാക്കീൽ, ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹ കാർമ്മികരായിരുന്നു.

ബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ കർദ്ദിനാൾ ദൈവം 12 ശ്ലീഹന്മാരെപ്പോലെ എളിയവരിലൂടെയാണ് സഭയെ നടത്തുന്നതെന്നും സഹായം ആവശ്യമായവർക്കു താങ്ങായി പ്രവർത്തിക്കുവാൻ ഇടവകക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചു.

vachakam
vachakam
vachakam

കുർബ്ബാനക്ക് ശേഷം ഇടവകയുടെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ഇടവക ദിനത്തിന്റെ പൊതുസമ്മേളനം നടന്നു. വികാരി ഫാ. സിജു മുടക്കോടിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജോസഫ് പുത്തൻപുര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


കർദ്ദിനാൾ ജോർജ് കൂവക്കാട് തന്റെ മറുപടി പ്രസംഗത്തിൽ 16 വർഷത്തെ ഇടവകയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും അന്നേ ദിവസം ആദരിക്കപ്പെടുന്ന ദമ്പതികളെയും ഗ്രാജുവേട്‌സിനെയും മറ്റ് ഭാരവാഹികളെയും അഭിനന്ദിക്കുകയും ചെയ്തു.

vachakam
vachakam
vachakam

തുടർന്ന് അദ്ദേഹം അവർക്കു പ്രത്യേകം ആശീർവാദവും നൽകി. തുടർന്ന് നവ ദമ്പതികൾക്കും വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവർക്കും 50 വർഷത്തിൽ കൂടുതൽ വിവാഹിതരായ ദമ്പതികൾക്കും ഈ വർഷത്തെ ഗ്രാജുവേട്‌സിനും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു.

ഇടവകയുടെ നിലവിലുള്ളതും മുൻ വർഷങ്ങളിലെയും ഭാരവാഹികളെയും ഗായക സംഘത്തെയും അൾത്താര ശുശ്രൂഷികളെയും ആദരിച്ചു. യൂത്ത് ട്രസ്റ്റി ഫെലിക്‌സ് പാലകൻ ഏവർക്കും നന്ദി അർപ്പിച്ചു. ഫാ. അനീഷ് മാവേലിപുത്തെൻപുര, റോയി ചേലമല എന്നിവർ യോഗം നിയന്ത്രിച്ചു.


തുടർന്ന് ക്‌നാനായ പാരമ്പര്യപ്രകാരമുള്ള ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.
ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ, സിസ്റ്റർ ശാലോം, സിസ്റ്റർ ജസ്സിന, സെക്രട്ടറി സണ്ണി മേലേടം, സജി പുതുക്കയിൽ, ബിജു പൂത്തുറ, അലക്‌സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തൻപുര, ജയാ കുളങ്ങര, റെജിമോൾ വെള്ളൂർ, ലിസ്സി മുല്ലപ്പളി, ബിനു ഇടകര, ജോബിൽ ചോരത്ത് എന്നിവരും നിരവധി വോളന്റിയേഴ്‌സും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

ഡൊമിനിക് ചൊള്ളമ്പേൽ ഫോട്ടോഗ്രാഫിയും സാജു കണ്ണമ്പള്ളി ക്‌നാനായ വോയ്‌സിലൂടെ തത്സമയ സംപ്രേഷണവും കൈകാര്യം ചെയ്തു.

റോയി ചേലമലയിൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam