മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിന് രജതശോഭ; സിൽവർ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 17ന്

OCTOBER 10, 2026, 9:15 AM

ഷിക്കാഗോ: സേവനത്തിന്റെയും സൗഹൃദത്തിന്റെയും പ്രൊഫഷണൽ മികവിന്റെയും കാൽനൂറ്റാണ്ട് പിന്നിടുന്ന മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ രജതജൂബിലി നിറവിൽ. 2001ൽ ഷിക്കാഗോയിലെ മലയാളി റെസ്പിറേറ്ററി കെയർ പ്രാക്ടീഷണർമാരുടെ കൂട്ടായ്മയായി രൂപംകൊണ്ട സംഘടനയുടെ ഒരു വർഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 2026 ഒക്ടോബർ 17ന് ശനിയാഴ്ച വൈകിട്ട് ആറിന് മൗണ്ട് പ്രോസ്‌പെക്ടിലെ ഒലിവ് പാലസ് ബാങ്ക്വറ്റ് ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും.
അമേരിക്കൻ അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ പ്രസിഡന്റ് ഡാന ഇവാൻസ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇല്ലിനോയി സൊസൈറ്റി ഫോർ റെസ്പിറേറ്ററി കെയർ പ്രസിഡന്റ് ജീന ഹൂട്‌സ് മുഖ്യപ്രഭാഷണം നടത്തും. AARC ഡയറക്ടർ അറ്റ് ലാർജ് ആൻ ഗീസ്റ്റ്‌കെമ്പറും ഷിക്കാഗോയിലെ വിവിധ പ്രൊഫഷണൽ സംഘടനകളായ INAI, ISWAI, ARPKO, MRA എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

രജതജൂബിലി ആഘോഷങ്ങൾക്ക് സാമൂഹികപ്രതിബദ്ധതയുടെ തിളക്കമേകുന്ന ശ്രദ്ധേയമായ നേട്ടമാണ് കേരളത്തിലെ അർഹരായ മൂന്ന് കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകി കൈമാറിയ പദ്ധതി. സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തിലും MARC അംഗങ്ങളുടെ കൂട്ടായ സഹകരണത്തിലുമാണ് ഈ മഹത്തായ സംരംഭം യാഥാർത്ഥ്യമായത്. ആഘോഷങ്ങളുടെ ആരവങ്ങൾക്കപ്പുറം, ജീവിതത്തിന്റെ പ്രതിസന്ധികളിൽ കഴിയുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായൊരു ഭവനവും പ്രതീക്ഷയുടെ പുതിയ വെളിച്ചവും സമ്മാനിക്കാൻ കഴിഞ്ഞത് സംഘടനയുടെ മാനുഷികമുഖത്തിന് കൂടുതൽ തിളക്കമേകുന്നു.

സംഘടനയുടെ രൂപീകരണം മുതൽ വളർച്ചയുടെയും നേട്ടങ്ങളുടെയും വിവിധ ഘട്ടങ്ങളിലൂടെ പിന്നിട്ട കാൽനൂറ്റാണ്ടിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന സിൽവർ ജൂബിലി സുവനീർ ചടങ്ങിൽ ISRC പ്രസിഡന്റ് ജീന ഹൂട്‌സ് പ്രകാശനം ചെയ്യും. ശ്രദ്ധേയമായ ലേഖനങ്ങൾ, ഹൃദയസ്പർശിയായ സാഹിത്യസൃഷ്ടികൾ, ഓർമക്കുറിപ്പുകൾ, സംഘടനയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന രചനകൾ എന്നിവയാൽ സമ്പന്നമായ ഈ പ്രസിദ്ധീകരണം

vachakam
vachakam
vachakam

MARCന്റെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം മാത്രമല്ല, വരുംതലമുറകൾക്കായി കരുതിവയ്ക്കുന്ന വിലപ്പെട്ടൊരു രേഖ കൂടിയായിരിക്കുമെന്ന് സുവനീർ കമ്മിറ്റി അറിയിച്ചു. വ്യക്തികളുടെ അനുഭവങ്ങളും കൂട്ടായ്മയുടെ ഓർമകളും സേവനത്തിന്റെ സന്ദേശവും ഒരേ താളുകളിൽ സംഗമിക്കുന്ന ഈ സുവനീർ വായനക്കാർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

MARCന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ്ഥാപക നേതാക്കളെയും കഴിഞ്ഞ 25 വർഷത്തിനിടെ സംഘടനയെ വിവിധ ഘട്ടങ്ങളിൽ നയിച്ച മുൻ പ്രസിഡന്റുമാരെയും സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ പിന്തുണ നൽകിയ സ്‌പോൺസർമാരെയും ചടങ്ങിൽ ആദരിക്കും. സംഘടനയുടെ ഇന്നത്തെ നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വ്യക്തികളോടുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കുന്ന വേദികൂടിയായി ജൂബിലി സമ്മേളനം മാറും.

അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശിഷ്ടാതിഥികളും ഒത്തുചേരുന്ന ഈ ആഘോഷസന്ധ്യയെ അവിസ്മരണീയമാക്കുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികളും മറ്റ് ആകർഷകമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ വിജയത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നുവരുന്നതെന്ന് ജൂബിലി കമ്മിറ്റി കോ - ഓർഡിനേറ്റർ സ്‌കറിയക്കുട്ടി തോമസ്, സെക്രട്ടറി വിജയൻ വിൻസെന്റ്, ട്രഷറർ രഞ്ജി വർഗീസ് എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

അസോസിയേഷന്റെ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി സമയ ജോർജ്, ട്രഷറർ സണ്ണി സ്‌കറിയ, വൈസ് പ്രസിഡന്റ് സണ്ണി കൊട്ടുകാപ്പള്ളി, ജോയിന്റ് സെക്രട്ടറി റോണിഷ് മാത്യു, ജോയിന്റ് ട്രഷറർ സന്തോഷ് ജോർജ്, ജനറൽ ഓർഗനൈസർ

ബിൻസി എലിയാസ്, എഡ്യൂക്കേഷണൽ കോ -ഓർഡിനേറ്റർ ട്രീസ ഷെയ്, പി.ആർ.ഒ. ബിജു മുണ്ടക്കൽ എന്നിവർ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

MARCന്റെ സിൽവർ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേർന്ന് ഈ ചരിത്രനിമിഷത്തിന് സാക്ഷികളാകാൻ അസോസിയേഷന്റെ എല്ലാ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam