ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം അട്ടിമറിക്കാന്‍ പൊലീസും കൂട്ടുനിന്നു; ഹൈക്കോടതി ഉത്തരവില്‍ പ്രതീക്ഷയെന്ന് മാതാപിതാക്കള്‍

OCTOBER 10, 2026, 9:51 PM

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ നിയമ പോരാട്ടം തുടരുമെന്ന് മാതാപിതാക്കളായ കെ.സി ഉണ്ണിയും ബി. ശാന്തകുമാരിയും വ്യക്തമാക്കി. മകന്റെ മരണവുമായി ബന്ധപ്പെട്ട മുന്‍ അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടതായും ഇതിന് ചില പൊലീസുകാര്‍ പ്രതികള്‍ക്ക് കൂട്ടുനിന്നതായും അവര്‍ ആരോപിച്ചു. തങ്ങളുടെ ആശങ്കകളും സംശയങ്ങളും ബോധ്യപ്പെട്ടത് കൊണ്ടാണ് ഹൈക്കോടതി വീണ്ടുമൊരു അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നാല് അന്വേഷണങ്ങള്‍ നടന്നെങ്കിലും മുന്‍ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ കോപ്പിയടിക്കുക മാത്രമാണ് പുതിയ സംഘങ്ങള്‍ ചെയ്തത്. തങ്ങളുടെ മൊഴികള്‍ പോലും കൃത്യമായി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പ്രകാശ് തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, വിഷ്ണു സോമസുന്ദരം എന്നിവരുടെ ഇടപെടലുകളെക്കുറിച്ച് തെളിവുകള്‍ കൈമാറിയിട്ടും ഉദ്യോഗസ്ഥര്‍ അവഗണിച്ചതായി മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.

മകന് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തെ വഴിതിരിച്ചുവിടാന്‍ തങ്ങള്‍ക്കെതിരെ പലരും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ ഒരു സ്വത്തും തങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും സ്വന്തം പെന്‍ഷന്‍ തുകയും വീടുമാണ് ജീവതത്തിനുള്ളതെന്നും അവര്‍ വ്യക്തമാക്കി. ബാലുവിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയവര്‍ അവനെ ചതിച്ച് അപായപ്പെടുത്തുകയായിരുന്നു എന്ന് വിശ്വസിക്കുന്നതായും, പുതിയ അന്വേഷണ സംഘത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam