ദില്ലിയിൽ ഇന്നും വൻ പ്രക്ഷോഭം 

OCTOBER 10, 2026, 9:11 PM

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്നും വൻ പ്രതിഷേധങ്ങൾ നടക്കും. 

 രാവിലെ പത്ത് മണിക്ക് ജന്തർമന്തറിലേക്ക് എത്താൻ സിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്. 

 ദില്ലിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിന് മുന്നിലേക്കും എത്തുകയാണ്. സുപ്രിംകോടതി ഉത്തരവ് മറികടന്ന് അനധികൃതമായി മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. 

vachakam
vachakam
vachakam

 അതിനിടെ, കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ എവിടെയാണെന്ന ചോദ്യവുമായി ദില്ലി പൊലീസ് കമ്മീഷണർക്ക് സിജെപി കത്തയച്ചു. 

 മണിക്കൂറുകൾ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ലെന്നും കുടുംബത്തെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ സംഘടന, അഭിജീതിനെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ഡൽഹിയിലെ പ്രതിഷേധക്കാരുടെ കൂട്ട അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam