 
            -20251031122751.jpg) 
            
കൊച്ചി: കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി പി രാജീവ്.
കേരളം അർഹിക്കുന്നത് കിട്ടാത്തതിൽ ചർച്ച വേണം. അർഹിക്കുന്ന ഫണ്ട് നൽകാത്തത് തെറ്റായ സമീപനമാണ്. അർഹതപ്പെട്ട ഫണ്ട് ലഭിക്കാൻ നിയമ തടസ്സം ഇല്ലെന്നും രാജീവ് പറഞ്ഞു.
പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നടത്തിയ 'കാവി പണം' പരാമർശത്തെ പി രാജീവ് രൂക്ഷമായി വിമർശിച്ചു. കാവി പണം എന്ന് പറയാൻ ബിജെപി ഓഫീസിൽ നിന്നല്ല പണം അടിക്കുന്നത്.
ബിജെപിയുടെ ഇലക്ട്രൽ ബോണ്ടിലെ വിഹിതമല്ലത്. ജനങ്ങളുടെ നികുതി പണം ആണ്. ഔദാര്യമല്ലെന്ന് രാജീവ് വ്യക്തമാക്കി.
പിഎം ശ്രീയിൽനിന്ന് പിന്മാറാനുള്ള സംസ്ഥാനത്തിന്റെ നീക്കം കാപട്യമാണെന്നും ഒപ്പിട്ട കരാറിൽനിന്ന് പിന്മാറാൻ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമാണെന്നും ജോർജ് കുര്യൻ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
