 
            -20251031081103.jpg) 
            
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കുട്ടികൾ സംഘടിച്ചെത്തി മർദ്ദിച്ചെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. സംഘർഷത്തിൽ ഒരു യാത്രക്കാരിക്കും പരിക്കേറ്റു.
ബസിൽ കുട്ടികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച യാത്രക്കാരിയെയും മർദ്ദിച്ചു.
സംഭവത്തിൽ പൊലീസ് നടപടി എടുത്തില്ലെങ്കിൽ കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ജീവനക്കാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
