 
            -20251006011704.jpg) 
            
തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം പ്രഖ്യാപിക്കുന്നതിനായി കേരളപിറവി ദിനത്തിൽ ചേരാനിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്.
സമ്മേളനം ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കോൺഗ്രസ് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് കത്ത് നൽകി.
നിയമസഭാനടപടികൾക്കും കാര്യനിർവഹണം സംബന്ധിച്ച ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ എ പി അനിൽ കുമാർ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകിയത്.
ചട്ടപ്രകാരം ശനി, ഞായർ, പൊതു അവധി ദിനങ്ങൾ എന്നിവയിൽ നിയമസഭാസമ്മേളനം നടത്താറില്ലെന്നും അത്തരമൊരു കീഴ്‌വഴക്കമില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
