 
             
            
തിരുവനന്തപുരം: വര്‍ക്കലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ പത്തൊന്‍പതുകാരന്റെ മൃതദേഹം കണ്ടെത്തി. നൈനാംകോണം സവാദ് മന്‍സിലില്‍ അന്‍ഷാദ് ആണ് മരിച്ചത്.
നാവായിക്കുളം ചിലക്കൂര്‍ ആലിയിറക്കം തീരത്ത് വ്യാഴാഴ്ച വൈകീട്ട് നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അന്‍ഷാദ്.ഇവര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് അന്‍ഷാദ് മുങ്ങിത്താഴുകയായിരുന്നു.
ആലിയിറക്കം തീരത്ത് ലൈഫ് ഗാര്‍ഡുകളുടെ സേവനമില്ലാത്തതിനാൽ ഉടന്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല.വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും കോസ്റ്റല്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിനൊടുവിലാണ് വര്‍ക്കല താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്തുവെച്ച് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
