കാരന്തൂർ: വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും പുതിയ കാലത്ത് കൂടുതൽ നടക്കേണ്ടതുണ്ടെന്ന് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നടന്ന അൽ ഖലം ക്യാമ്പസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം നടക്കുന്ന മർകസ് ഖുർആൻ ഫെസ്റ്റിന് മുന്നോടിയായി നടന്ന ക്യാമ്പസ് തല മത്സരത്തിൽ ഖുർആനും അറബി ഭാഷയും ആസ്പദമായ വിവിധ വൈജ്ഞാനികകലാ പരിപാടികളാണ് അരങ്ങേറിയത്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിളിച്ചോതി അഖ്സ, റഫ, ഗസ എന്നീ മൂന്ന് ടീമുകളായാണ് ഇത്തവണ മത്സരങ്ങൾ നടന്നത്.
104 ഇനങ്ങളിലായി 160 വിദ്യാർഥികൾ മത്സരിച്ച ഫെസ്റ്റിൽ ഇബ്റാഹീം സിയാദ് കാസർഗോഡ് കലാപ്രതിഭയായും മുഹമ്മദ് അദ്നാൻ റിപ്പൺ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ജെ എൻ യു സ്കൂൾ ഓഫ് ലാംഗ്വേജ് പ്രൊഫസർ ഖാജ മുഹമ്മദ് ഇക്റാമുദ്ദീൻ, ഡൽഹി ആസ്ഥാനമായ ഫലാഹ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. സയ്യിദ് ഫസലുല്ല ചിശ്തി ആശംസകൾ നേർന്നു.
വി എം അബ്ദുറശീദ് സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഹനീഫ് സഖാഫി ആനമങ്ങാട്, ഷമീം കെകെ, കെ മുഹമ്മദ് ബശീർ, മഹ്മൂദ് കോറോത്ത്, അബ്ദുസ്സമദ് സഖാഫി, സൈനുൽ ആബിദ് സഖാഫി, മുഹമ്മദ് ഇസ്മാഈൽ സഖാഫി, സിനാൻ ചിറമംഗലം, സുഫിയാൻ സുൽത്താൻ ബത്തേരി, ഹിഫിൻ ബാസിത് ചിയ്യൂർ, അമീൻ പാലത്തുങ്കര സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
