 
            -20251031124944.jpg) 
            
അയ്യേ! ഇത് ചങ്ങനാശ്ശേരി ആയിരുന്നോ?. ജർമൻ വ്ലോഗറുടെ വിഡിയോ കണ്ട് ലോകമെങ്ങുമുള്ള മലയാളികൾ ചോദിക്കുന്ന ചോദ്യമാണിത്. ജർമ്മനിയിൽ നിന്ന് എത്തിയ അലക്സാണ്ടർ വെൽഡർ ആണ് 'കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര' എന്ന ക്യാപ്ക്ഷനോടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരിടത്തുപോലും അദ്ദേഹം ചങ്ങനാശ്ശേരിയെ കുറ്റപ്പെടുത്തിയില്ല, എന്നാൽ വീഡിയോ കണ്ട മലയാളികൾക്ക് കാര്യം പിടികിട്ടി.
ബുക്ക് ചെയ്ത മൂന്നാർ ബസ് തേടിയാണ് ഇദ്ദേഹത്തിന്റെ യാത്ര. ആദ്യം ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പ് ആണ് കാണിക്കുന്നത്. എന്നാൽ, ബസ് സ്റ്റോപ്പിന്റെ ഒരു മൂലയ്ക്ക് നിറയെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇതാണ് ലോകമെങ്ങുമുള്ള മലയാളികളെ ചൊടിപ്പിച്ചത്.
പിന്നീട് റെഡ് ബസ് ഓൺലൈനിലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും എന്നാൽ ഒരു പിക്കപ്പ് ലൊക്കേഷനും കാണിക്കുന്നില്ലെന്നാണ് അലക്സ് വിഡിയോയിൽ വ്യക്തമാക്കുന്നത്. കോൺടാക്ട് നമ്പറിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും അത് വർക്കിങ് അല്ലെന്നും വിഡിയോയിൽ പറയുന്നു.
അതിനു ശേഷം നിരവധി ആൾക്കാരോട് ബസ് സ്റ്റോപ്പിനെക്കുറിച്ച് അലക്സ് അന്വേഷിക്കുന്നത് വിഡിയോയിൽ കാണാം. ബസിൽ പേരുകൾ മലയാളത്തിൽ മാത്രം എഴുതിയതും കൃത്യമായി ബസ് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വിഡിയോയിൽ അലക്സ് പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
