 
             
            
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പുറത്തിറക്കിയ പ്രകടനപത്രികയെ 
പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാശ്രയത്വമുള്ളതും വികസിതവുമായ
 ബിഹാറിനായുള്ള കാഴ്ചപ്പാടാണ് പ്രകടനപത്രികയില്‍ ഉള്ളതെന്നായിരുന്നു 
മോദിയുടെ പുകഴ്ത്തല്‍. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി ബിഹാറിലെ
 ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള രൂപരേഖയാണ് പ്രകടനപത്രികയിലുള്ളതെന്നും 
അദ്ദേഹം എക്‌സില്‍ കുറിച്ചു.
സമഗ്രവികസനം ഉറപ്പാക്കുന്നതില്‍ 
സംസ്ഥാനത്തെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും 
വരുത്തിയിട്ടില്ല. ഇതിന്റെ ഫലമായി സംസ്ഥാനം ഇന്ന് വലിയ മാറ്റങ്ങള്‍ക്കാണ് 
സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഈ വേഗം കൂടുതല്‍ ത്വരിതപ്പെടുത്താനും മികച്ച 
ഭരണം കാഴ്ചവെക്കാനും ജനങ്ങളുടെ സമൃദ്ധി ഉറപ്പുവരുത്താനും തങ്ങള്‍ 
ദൃഢനിശ്ചയം ചെയ്യുന്നുവെന്ന് മോദി മറ്റൊരു എക്‌സ് പോസ്റ്റില്‍ കുറിച്ചു. 
ജനങ്ങളുടെ പിന്തുണയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, 
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനം എന്‍ഡിഎ മുന്നണിയെ പൂര്‍ണമായും 
പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
