 
            -20251031022659.jpg) 
            
ചെന്നൈ: എഐഎഡിഎംകെ മുൻ മന്ത്രിയും എംഎൽഎയുമായ കെ എ സെങ്കോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കിയ ഒ പനീർസെൽവത്തിനും ടിടിവി ദിനകരനുമൊപ്പം തേവർ സ്മാരകത്തിലെത്തിയതിന് പിന്നാലെയാണ് നടപടി.
പാർട്ടിയുടെ അന്തസ് കളങ്കപ്പെടുത്തിയവരെ പുറത്താക്കുമെന്നും ആവർത്തിച്ച് പാർട്ടി നിയമങ്ങൾ ലംഘിച്ചുവെന്നും കെ എ സെങ്കോട്ടയ്യനെ പുറത്താക്കിയ വിവരം അറിയിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറണമെങ്കിൽ പാർട്ടിയിൽ ഐക്യം ഉയർന്നുവരണമെന്നും പുറത്താക്കപ്പെട്ട വേലുമണി, തങ്കമണി, സി വി ഷൺമുഖം, അൻപഴകൻ, വി കെ ശശികല, ടിടിവി ദിനകരൻ, ഒ പനീർശെൽവം, എന്നിവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും സെങ്കോട്ടയ്യൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാർട്ടി പദവികളിൽനിന്നും നീക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
