 
            -20251031043518.jpg) 
            
ന്യൂഡല്‍ഹി: കേരളത്തിലെ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍. ജാതി അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടത്. കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സംവരണം നല്‍കുന്നത്. മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍ വ്യക്തമാക്കി.
'മതാടിസ്ഥാനത്തിലാണ് മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സംവരണം നല്‍കുന്നത്. ഇത് ശരിയല്ല. ജാതി അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് കേരളത്തില്‍ സര്‍ക്കാര്‍ സംവരണം നല്‍കുന്നത്. മതത്തിന്റെ പേരില്‍ ഒരു നിലക്കും ഒബിസി സംവരണം നല്‍കാന്‍ കഴിയില്ല.' - ഹന്‍സ് രാജ് പറഞ്ഞു.
മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം സംവരണം നല്‍കാന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒബിസി സംവരണം നടപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
