 
            -20251031050613.jpg) 
            
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച ശേഷം മരവിപ്പിനുള്ള നീക്കം കാപട്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
രണ്ട് സർക്കാരുകളെയും ജനങ്ങൾ തെരഞ്ഞെടുത്തതാണ്. കുട്ടികളുടെ അവകാശം നിഷേധിക്കരുത്. എസ്എസ്എ ഫണ്ട് പണം നൽകാത്തതിനെ കുറിച്ച് അറിയില്ല. താൻ വിദ്യാഭ്യാസ മന്ത്രിയല്ല.
പദ്ധതി വേണ്ടെന്ന് പറഞ്ഞ് കത്ത് കൊടുത്താൽ കടലാസിന്റെ വിലയാണ്. കാവി പണം വേണ്ടെന്ന് പറയാൻ സർക്കാരിന് ധൈര്യമുണ്ടോയെന്നും ജോർജ് കുര്യൻ ചോദിച്ചു.
2023 ജൂണിൽ കേരളത്തിൽ എൻഇപി നടപ്പിലാക്കിയിട്ടുണ്ട്.ആഗോള സിലബസ് എന്ന് പറഞ്ഞാണ് അന്ന് എൻഇപി നടപ്പിലാക്കിയത്. പിഎംശ്രീ ചൈനീസ് നയം എന്ന് പറഞ്ഞു നടപ്പിലാക്കട്ടെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
