'പാസ് വേർഡ്' കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

JANUARY 22, 2025, 4:55 AM

കുന്ദമംഗലം: കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാരന്തൂർ മർകസ് ബോയ്‌സ് സ്‌കൂളിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്യാമ്പ്  'പാസ് വേർഡ്' സംഘടിപ്പിച്ചു.

പത്താംതരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ്‌ലാൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ശമീം കെ.കെ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മൈനോരിറ്റി കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ ഡോ. പി.പി. അബ്ദുൾ റസാഖ് വിഷയാവതരണം നടത്തി. ശക്കീർ ചോല, അശ്‌റഫ് കാരന്തൂർ, ശ്രീജ, നസീറ, ശുറൈഫ് സംബന്ധിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി. അബ്ദുന്നാസർ സ്വാഗതവും സി.പി. ഫസൽ അമീൻ നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam