ലോകത്തിന് ആശ്വാസമേകിയ വാർത്ത

JANUARY 22, 2025, 3:43 AM

വെടിനിർത്തലിന് ശേഷം ഗാസ എങ്ങനെയാണ് മുന്നോട്ട് പോവുകയെന്ന കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെയും വന്നിട്ടില്ല. ഗാസയിലെ വീടുകളെല്ലാം പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. 90 ശതമാനം വീടുകളും ഇല്ലാതായിരിക്കുന്നു.

ഇസ്രയേൽ ഹമാസുമായി  വെടിനിർത്തൽ കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച് നെതന്യാഹുവിന്റെ മന്ത്രിസഭയിൽ നിന്നും മൂന്നു മന്ത്രിമാർ രാജിവെച്ചെങ്കിലും ലോകം ഇത് സമാധാനത്തോടെയാണ് വീക്ഷിക്കുന്നത്. ഇസ്രയേൽ എന്നത് ഏഷ്യയുടെ പടിഞ്ഞാറായി നിലകൊള്ളുന്ന ഒരു ജൂതജനാധിപത്യ രാഷ്ട്രമാണ്. നൂറ്റാണ്ടുകളായി, ഇസ്രായേൽ ദേശം എന്ന പേര്, രാജ്യത്തേയും യഹൂദജനതയേയും പരാമർശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്‌നത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28). ഈ പേരിന്റെ തുടക്കം.

അതെന്തായാലും ഇപ്പോൾ സമാധാനത്തിന്റെ അലയൊലികൾ ഉയർതോടെ ഗാസ ആഘോഷത്തിമിർപ്പിലാണ്. ജനങ്ങൾ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണ്. ആദ്യ ദിവസം മോചിപ്പിക്കേണ്ട മൂന്ന് വനിത ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് അവസാനമായിരിക്കുന്നത്. പ്രാദേശിക സമയം നാലു മണിയോട് കൂടി മൂന്ന് ബന്ദികളെ റെഡ് ക്രോസിന് കൈമാറി. വെടിനിർത്തൽ വൈകുന്നതിനിടയിൽ ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയയ്തിരുന്നു എന്നത് മറ്റൊരു ദുരന്തം.

vachakam
vachakam
vachakam

പാലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ എക്കാലത്തും ഒരുപോലെ തന്നെയാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് തടവറയിൽ നിന്ന് പുറത്തുവന്നവർ പറയുന്നു. ഒക്ടോബർ ഏഴിന്  മുമ്പും പിമ്പുമെല്ലാം ഗാസയിലെ മനുഷ്യരുടെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം പശ്ചിമേഷ്യയിൽ എന്താണ് സംഭവിക്കുന്നത്?
തടവറയിൽ കഴിയവേ തങ്ങൾ നേരിട്ട ക്രൂരതകളെക്കുറിച്ച് ഇവർ ബന്ധുജനങ്ങളോട് പറയുന്നുമുണ്ട്. ''എനിക്ക് വലിയ സന്തോഷമുണ്ട്. അവരെന്നോട് വളരെ മോശമായാണ് ജയിലിൽ പെരുമാറിയത്. അത് ഭയാനകമായിരുന്നു'' ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റിട്ടതിന്റെ പേരിൽ അഴിക്കുള്ളിലായ 24കാരി ശാത ജരാബാ ദി ഗാർഡിയൻ പത്രത്തോട് പറഞ്ഞതാണിത്.

കൊടും ക്രൂരതകളുടെ കഥകൾ ഇനിയേറെ പുറത്തുവരുമെന്നാണ് കരുതുന്നത്. പലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ എക്കാലത്തും ഒരുപോലെ തന്നെയാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് തടവറയിൽ നിന്ന് പുറത്തുവന്നവർ പറയുന്നു. ''ജെനിനിൽ വെച്ച് നടന്ന ഒരു വെടിവെപ്പിൽ എന്റെ സഹോദരൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഞാൻ അറസ്റ്റിലാവുന്നത്. അവൻ കൊല്ലപ്പെട്ടതോടെ അവർ എന്നെത്തേടി വരികയായിരുന്നു. മോചിപ്പിക്കുന്നതിന് മുമ്പ്  അവർ ഞങ്ങളുടെ സെല്ലിൽ മുഴുവൻ റെയ്ഡ് നടത്തി. ഞങ്ങൾക്ക് നേരെ ടിയർഗ്യാസ് പ്രയോഗിച്ചു. സെല്ലിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. എല്ലാദിവസവും ഈ പീഡനമുണ്ടായിരുന്നു,'' മോചിപ്പിക്കപ്പെട്ട 18കാരനായ അഹമ്മദ് ക്ഷാ, ഇസ്രായേലി ജയിലിൽ നേരിട്ട ക്രൂരതകളെക്കുറിച്ച് ദി ഗാർഡിയനോട് വിവരിച്ചതാണ്  ''ഗാസയിൽ പാലസ്തീനിയൻ കുഞ്ഞുങ്ങളോട് ഇസ്രായേൽ ചെയ്ത ക്രൂരതകൾക്കെതിരെ പ്രതിഷേധിച്ചതിനാണ് എന്റെ മകളെ നവംബർ ഏഴിന് ഇസ്രായേൽ പട്ടാളം അറസ്റ്റ് ചെയ്യുന്നത്.

അവൾ ഒരു പലസ്തീനിയൻ പതാകയുമായാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇസ്രയേൽ സൈന്യം അവളുടെ കാൽപാദത്തിന് നേരെ നിറയൊഴിച്ചു. കൈകൾ കെട്ടിയിട്ട് വലിച്ചിഴച്ച് കൊണ്ടുപോയി. പട്ടാളക്കാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് അവൾക്കെതിരെ ചുമത്തിയ കുറ്റം. ഇസ്രായേൽ ഭരണകൂടത്തിന് അറിയാം എന്റെ മകൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്. അതിനാലാണ് അവളെ ഇപ്പോൾ മോചിപ്പിച്ചത്. ഒരു വർഷത്തോളമാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അനധികൃതമായി അവർ തടവിലാക്കിയത്,'' മോചിതയായ 17കാരി അസീലിന്റെ ഉമ്മ ഒസാമ ഷാദേ സന്തോഷവും സങ്കടവും ഒരുപോലെ പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞതാണ്.
ജയിൽ മോചിതരായെത്തുന്നവരെ സ്വീകരിക്കാൻ വലിയ ജനസമൂഹം തന്നെ എത്തിയിരുന്നു. വെടിനിർത്തൽ സാധ്യമായതിലും രണ്ടായിരത്തോളം പേർ മോചിതരാവുന്നതിലും സന്തോഷമുണ്ടെങ്കിലും പാലസ്തീൻ ജനതയ്ക്ക് ഇപ്പോഴും നീതി എന്നത് കയ്യെത്താ ദൂരത്തുതന്നെയാണത്രെ.

vachakam
vachakam
vachakam

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം ഗാസയിൽ ഏകദേശം 50000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12000ത്തോളം പേർ കുഞ്ഞുങ്ങളാണ്. വെടിനിർത്തൽ പ്രാഥമിക ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ പോലും ഇസ്രായേൽ നിരപരാധികളായ മനുഷ്യർക്ക് നേരെ ആയുധം വർഷിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 13 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മോചിപ്പിക്കപ്പെടേണ്ട ബന്ദികളുടെ വിവരങ്ങൾ കൈമാറുന്നത് വൈകിയത് കൊണ്ട് മാത്രം വെടിനിർത്തൽ വൈകുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണമാണ് വെടിനിർത്തൽ വൈകിയതെന്ന് ഹമാസ് ആരോപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മോചിപ്പിക്കപ്പെടുന്നവർക്കെതിരെയും ഇസ്രായേൽ സൈന്യം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

പടിഞ്ഞാറൻ ജറുസലേമിൽ മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ഇവരുടെ വീടുകളിൽ റെയ്ഡ് നടന്നതായും പാലസ്തീൻ പതാകകൾ പിടിച്ച് കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. ഇത് കൂടാതെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനെതിരെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
അധിനിവേശ കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള ഇസ്രായേലിൽ നിന്ന് അൽ ജസീറയുടെ ലേഖകർക്ക് ഇനിയെങ്കിലും റിപ്പോർട്ട് ചെയ്യാൻ കഴിയുമോ എന്നരിയില്ല. കാരണം, പടിഞ്ഞാറൻ ജറുസലേമിലെ പ്രധാന ഓഫീസും അധിനിവേശ കിഴക്കൻ ജറുസലേമിലെ ഓഫീസും അടച്ചുപൂട്ടുകയും ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തിരുന്നത് ഓർക്കുമല്ലോ.!
അൽ ജസീറയെ മുമ്പ് ഇസ്രായേൽ ലക്ഷ്യം വച്ചിട്ടുണ്ട്: നെതന്യാഹു 2017 ൽ അതിന്റെ ജറുസലേം ഓഫീസ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി, 2021ൽ ഗാസയിലെ ബ്രോഡ്കാസ്റ്റർ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം ഇസ്രായേൽ മിസൈൽ തകർത്തു.

നിരവധി അൽ ജസീറ പത്രപ്രവർത്തകരും ഒട്ടനവധി കേസുകളിൽ അവരുടെ കുടുംബങ്ങളും ഗാസയിലെ നിലവിലെ യുദ്ധസമയത്ത് ഉൾപ്പെടെ ഇസ്രായേൽ വെടിവയ്പിലോ ബോംബാക്രമണത്തിലോ കൊല്ലപ്പെട്ടിട്ടുണ്ട്.ഗാസയിലെ ഇസ്രയേലിന്റെ ആക്രമണം ലൈവായി റിപ്പോർട്ടുചെയ്ത അൽ ജസീറയ്ക്ക് പ്രവർത്തന വിലക്കേർപ്പെടുത്തി പലസ്തീൻ സർക്കാർ. വെസ്റ്റ്ബാങ്കിൽ പ്രവർത്തിക്കുന്നതിനാണ് വിലക്ക്. വെസ്റ്റ്ബാങ്കിനെ പൂർണമായും അധീനപ്പെടുത്താനുള്ള ഇസ്രയേൽ നടപടികൾക്ക് പിന്തുണ നൽകുന്ന പാലസ്തീൻ സർക്കാർ സുരക്ഷാവിഷയങ്ങളിൽ ചേർന്നുപ്രവർത്തിക്കാറുണ്ട്. ഇസ്രയേലിന്റെ പങ്കാളിയായിട്ടാണ് ഇവരെ ഗാസയിലുള്ളവർ കരുതുന്നത്.ഇവർ ജെനീൻ അഭയാർഥിക്യാമ്പിൽ ഇസ്രയേൽ വിരുദ്ധ സായുധ സൈനികരെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ കഴിഞ്ഞമാസം തുടങ്ങിയിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്നാരോപിച്ച് വെസ്റ്റ്ബാങ്കിൽ പ്രവർത്തിക്കുന്നതിൽനിന്ന് അൽ ജസീറയെ വിലക്കിയത്

vachakam
vachakam
vachakam

വെടിനിർത്തലിന് ശേഷം ഗാസ എങ്ങനെയാണ് മുന്നോട്ട് പോവുകയെന്ന കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെയും വന്നിട്ടില്ല. ഗാസയിലെ വീടുകളെല്ലാം പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. 90 ശതമാനം വീടുകളും ഇല്ലാതായിരിക്കുന്നു. സ്‌കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും ശ്മശാനങ്ങളും പോലും തകർന്ന് തരിപ്പണമായിരിക്കുകയാണ്. അഭയാർഥികളും തടവിലുള്ളവരുമെല്ലാം തിരിച്ചെത്തിയതിന് ശേഷം അവരുടെ ആരോഗ്യകാര്യങ്ങളിൽ നേരിടാൻ പോവുന്ന പ്രതിസന്ധികൾ വേറെയുമുണ്ട്. മേഖലയിൽ ഭക്ഷണവും പോഷകാഹാരവുമെല്ലാം എത്തിക്കാൻ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന് എല്ലായിടത്തേക്കും സഞ്ചരിക്കുന്നതിനുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. അതിന് ഇസ്രായേൽ സൈന്യത്തിന്റെ അനുമതി ലഭിക്കണം. ''ആരോഗ്യമേഖലയിലുള്ള വെല്ലുവിളി വളരെ വലുതാണ്. അതിന് ബില്യൺ കണക്കിന് തുക ആവശ്യമായി വരും,'' ലോകാരോഗ്യ സംഘടന പറയുന്നു.

വെടിനിർത്തലിന് ശേഷം വടക്കൻ ഗാസയിലെ ജബലിയയിലേക്ക് മടങ്ങുന്നവർ. ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാംപായിരുന്ന ജബലിയ പൂർണ്ണമായും തകർക്കപ്പെട്ടിരുന്നു. കരാർ പ്രകാരം ഇപ്പോഴത്തെ വെടിനിർത്തൽ 42 ദിവസമാണ് നീണ്ടുനിൽക്കുക. 33 ഇസ്രായേലികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. പകരം ജയിലിൽ കഴിയുന്ന ആയിരക്കണക്കിന് പാലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കും. വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെക്കൂടി മോചിപ്പിക്കും.

അതിനൊപ്പം പാലസ്തീനിയൻ തടവുകാരും മോചിതരാവും. ഇതോടെ ഇസ്രായേൽ സൈന്യം മേഖലയിൽ നിന്ന് പിൻമാറി തുടങ്ങുമെന്നാണ് കരുതുന്നത്. വെടിനിർത്തലിന്റെ ആദ്യ 16 ദിവസങ്ങൾക്ക് ശേഷം കാര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ചർച്ചകൾ നടക്കും. മൂന്നാം ഘട്ടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുമെന്ന് കരാറിൽ പറയുന്നുണ്ട്. ഗാസയിലെ ഭാവിജീവിതം എങ്ങനെയാവുമെന്നതിനെ പറ്റിയുള്ള പദ്ധതിയും ആ ഘട്ടത്തിൽ തയ്യാറാക്കുമെന്നാണ് പറയുന്നത്.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam