തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന ബാങ്കുകൾ പോലെ സാമ്പത്തിക സേവനങ്ങൾ, നിക്ഷേപങ്ങൾ, ക്രെഡിറ്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് കെ.എസ്.എഫ്.ഇ യും വരുമാനം ഉണ്ടാക്കുന്നത്.
മാർക്കറ്റ് പ്രേരകമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതിനാൽ നഷ്ടപരിഹാര ഘടനകൾ സർക്കാർ മാനദണ്ഡങ്ങളേക്കാൾ സാമ്പത്തിക മേഖലയും മത്സരക്ഷമതയുമാണ് നിശ്ചയിക്കുന്നത് എന്നതിനാൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏകീകൃത ശമ്പളഘടനയിൽ കെ.എസ് എഫ്. ഇ യെ ഉൾപ്പെടുത്തില്ല എന്ന് ഫിനാൻഷ്യൽ എന്റെർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ കെ.എസ്.എഫ്.ഇ ജീവനക്കാർ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
മത്സരാധിഷ്ഠിത സാമ്പത്തിക മേഖലയിൽ പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും കെ.എസ്.എഫ്.ഇ യിലെ ശമ്പള സ്കെയിലുകൾ മാനേജ്മെന്റും ജീവനക്കാരുടെ യൂണിയനുകളും തമമിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെ നിലനിർത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു .
അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.വിൻസെന്റ് എം.എൽഎ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.എസ്. വിനോദ് സ്വാഗതവും, ശ്രീ. രാഹുൽ മാങ്കൂട്ടത്ത് എം.എൽഎ, ശ്രീ. ചാണ്ടി ഉമ്മൻ എം.എൽ.എ, ഐ.എൻ.റ്റി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ.വി.ആർ. പ്രതാപൻ, അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ശ്രീ. ജി. ഉണ്ണികൃഷ്ണപിള്ള, ശ്രീമതി. എസ്.സ്വപ്ന തുടങ്ങിയവർ ആശംസകളും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്