'എന്റെ ഭർത്താവ് ഭൂമി വാങ്ങിയെന്നത് തെളിയിക്കണം, ഇല്ലെങ്കിൽ നിയമ ന‌‍ടപടി';   പി പി ദിവ്യ

JANUARY 22, 2025, 6:20 AM

 കണ്ണൂർ: തനിക്കും ഭർത്താവിനുമെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നടത്തിയ ആരോപണങ്ങളിൽ മറുപടിയുമായി  പി പി ദിവ്യ രം​ഗത്ത്.

ബിനാമി കമ്പനിയുമായി ചേർന്ന് പി പി ദിവ്യയുടെ ഭർത്താവ് നാല് ഏക്കർ ഭൂമി വാങ്ങിയെന്ന് മുഹമ്മദ് ഷമ്മാസ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി പി ദിവ്യയുടെ മറുപടി.

 തന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങി എന്നത് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും പി പി ദിവ്യ പറഞ്ഞു. 

vachakam
vachakam
vachakam

 പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ 

 ksu നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കും.....

കഴിഞ്ഞ 3 മാസമായി കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, നേതാക്കന്മാർ എനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ ഒന്ന് പാലക്കയം തട്ടിൽ 14 ഏക്കർ ഭൂമിയും, റിസോർട്ടും, സ്വന്തമായുണ്ട് എന്നൊക്കെയായിരുന്നു...

vachakam
vachakam
vachakam

ഇന്ന് ksu സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തിൽ ബിനാമി കമ്പനിയുമായി ചേർന്ന് 4 എക്കർ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്..എന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നു ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. പഴയ ആരോപണം പുതിയ കുപ്പിയിൽ ആക്കി വന്നു പത്ര സമ്മേളനം നടത്തിയ ksu ജില്ലാ നേതാവിനോട്  മറ്റൊരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു.നിങ്ങൾ ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 acre ഭൂമിയും റിസോർട്ടും, ഭർത്താവിന്റെ പേരിലെ ബെനാമി പെട്രോൾ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം.എന്റെ കുടുംബത്തിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞെ പറ്റു.മുഹമ്മദ്‌ ഷ മ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.

           

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam