വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ;  ബാലാവകാശ കമ്മീഷൻ  ഇടപെടുന്നു

JANUARY 22, 2025, 1:06 AM

പാലക്കാട്: സ്കൂളിലെ അധ്യാപകർക്ക് നേരെ പ്ലസ് വൺ വിദ്യാർത്ഥി  ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു. 

സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിക്ക് ബാലാവകാശ കമ്മീഷൻ കൗൺസിലിങ് നടത്തും. ഫെബ്രുവരി ആറിന് സ്ക്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലവകാശകമ്മീഷൻ അറിയിച്ചു. 

അധ്യാപകർക്ക് നേരെ കൊലവിളി ! പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു

vachakam
vachakam
vachakam

 പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.  പുറത്തുവന്ന വീഡിയോയും അത് എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും  കമ്മീഷൻ പരിശോധിക്കും. 

അതേസമയം ഈ സംഭവത്തിൽ ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ചും വീഡിയോ പുറത്ത് വന്നതുൾപ്പടെയുള്ളംകാര്യങ്ങളിലുമാണ് വിശദീകരണം തേടിയിരിക്കുന്നത്. 

വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം സ്കൂൾ അധികൃതർ സസ്‍പെൻഡ് ചെയ്തിരുന്നു. നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ സ്കൂളിലെ അധ്യാപക രക്ഷകർതൃ സമിതി ഇന്ന് അടിയന്തിര യോഗം ചേരും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam