തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ച ഒന്നരവയസുകാരൻ മരിച്ചു. രണ്ടാനച്ഛൻ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദിക്കുകയായിരുന്നു.
പിന്നാലെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകൻ ആർഷിദ് ആണ് മരിച്ചത്.
കുഞ്ഞിന്റെ മാതാവ് അഖില തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
