ടെഹ്റാൻ: ഒമാൻ തുറമുഖത്തിന് നേരെയുണ്ടായ ആക്രമണം ഇറാന്റെ താൽപ്പര്യപ്രകാരമല്ലെന്നും സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നിലവിൽ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വെളിപ്പെടുത്തി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഐആർജിസി നിയന്ത്രണമില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഒമാനിലെ ആക്രമണം ഭരണകൂടത്തിന്റെ തീരുമാനമല്ലെന്നും ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നതായും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം രൂപീകൃതമായ ഐആർജിസി, ഇറാന്റെ ഔദ്യോഗിക സൈന്യത്തിൽ നിന്നും വേറിട്ടതും പരമോന്നത നേതാവിനോട് നേരിട്ട് ഉത്തരവാദിത്തമുള്ളതുമായ സേനയാണ്. ഖമേനിയുടെ വിയോഗത്തോടെ സൈനിക യൂണിറ്റുകൾ ഒറ്റപ്പെട്ട രീതിയിലാണ് പ്രവർത്തിക്കുന്നത്.
നേരത്തെ നൽകിയിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നിലവിലെ നീക്കങ്ങളെന്നും ഇതിൽ സർക്കാരിന് നേരിട്ട് പങ്കില്ലെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകാതിരിക്കാനുള്ള ഇറാന്റെ ശ്രമമായാണ് വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
