ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 28കാരന് 23 വർഷം കഠിനതടവ്

MARCH 2, 2026, 5:17 AM

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു കോടതി. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്നറിയപ്പെടുന്ന നിഥിനെയാണ് കോടതി ശിക്ഷിച്ചത്.

കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ആണ് വിധി പ്രസ്താവിച്ചത്. 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചും ലൈംഗിക അതിക്രമങ്ങൾ നടത്തിയതായി കണ്ടെത്തി. പീഡനത്തിന് ശേഷം പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ കുട്ടിയുടെ മാനസിക നില തകരാറിലായി. തുടർന്ന് പെൺകുട്ടിക്ക് ഒന്നരമാസത്തോളം ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സ തേടേണ്ടിവന്നു.

vachakam
vachakam
vachakam

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുജാതൻപിള്ള കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ വി. ബിജു അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ചു. 28 സാക്ഷികളെ വിസ്തരിച്ചു, 38 രേഖകൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ആണ് ഹാജരായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam