തിരിച്ചു കയറി; സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയോടെ നേരിയ വർധനവ് 

MARCH 2, 2026, 5:23 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയോടെ നേരിയ വർധനവ് രേഖപ്പെടുത്തി. ഇതോടെ പവന് 520 രൂപ കൂടി 1,25,040 രൂപയായി. ഗ്രാമിന് 65 രൂപ ഉയർന്ന് 15,630 രൂപയായി. ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. രാവിലെ പവന് 2,400 രൂപ കുറഞ്ഞിരുന്നു.

ആഗോള വിപണിയിലെ വിലവർധനവിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും വീണ്ടും ഉയർച്ച വന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയതിന് പിന്നാലെയായിരുന്നു ഇന്ന് രാവിലെ വില ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 8,440 രൂപയുടെ വർധനവ് ഉണ്ടായിരുന്നുവെന്ന് വ്യാപാരികൾ അറിയിച്ചു.

ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 117 ഡോളർ ഉയർന്ന് 5,398 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി 1.78 ഡോളർ ഉയർന്ന് 95.49 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികൾ അവധിയായിരുന്നിട്ടും കേരളത്തിൽ സ്വർണവില വർധിപ്പിച്ചതിനാലാണ് ഇന്ന് രാവിലെ ആദ്യം വില കുറയ്ക്കേണ്ടിവന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam