റിയാദ്: സൗദി അറേബ്യയിലെ റാസ്തനൂറയിലുള്ള അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണശ്രമം സൗദി പ്രതിരോധ സേന പരാജയപ്പെടുത്തി. ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപേ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടതായി അധികൃതർ അറിയിച്ചു.
വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കോംപൗണ്ടിലെ താമസ മേഖലയിൽ പതിച്ചതിനെത്തുടർന്ന് ചെറിയ രീതിയിൽ തീപിടുത്തമുണ്ടായി. എന്നാൽ ആർക്കും പരിക്കേൽക്കാതെ തന്നെ ഉടൻ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു.
ആക്രമണ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്തും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ റാസ്തനൂറയിൽ പ്രതിദിനം 5.5 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്. പേർഷ്യൻ ഉൾക്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റിന് നേരെയുണ്ടായ നീക്കം ആഗോള എണ്ണ വിപണിയെയും ബാധിച്ചേക്കാം.
"രാജ്യത്തിന്റെ സുപ്രധാനമായ സാമ്പത്തിക സ്രോതസ്സുകളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി."
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
