ബംഗളൂരു: ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി.എന്‍ഇഎല്‍ ലേയൗട്ടിലെ വിദ്യാ ജ്യോതി എന്ന യുവതിയാണ് മരിച്ചത്.
ബംഗളൂരു ബഗലഗുണ്ടേയിലാണ് സംഭവം.കുടക് സ്വദേശിയായ ഒരു യുവാവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു.ഇവരുടെ വിവാഹത്തിന് കുടുംബങ്ങള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു.വിവാഹവുമായി ബന്ധപ്പെട്ട് ഭാവികാര്യങ്ങള്‍ അറിയാനായി യുവതി ആഴ്ചകള്‍ക്ക് മുമ്പ് ഒരു ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടിയതായി പൊലീസ് പറയുന്നു.
യുവതിക്ക് ആയുസ് കുറവാണെന്നും അതിനാല്‍ പ്രത്യേക പൂജകള്‍ ആവശ്യമാണെന്നുമാണ് ജ്യോതിഷി പറഞ്ഞത്.യുവതി ഇതിന് പിന്നാലെ കടുത്ത ആശങ്കയിലായിരുന്നു. ഇത് മനസ്സിലാക്കിയ കുടുംബാംഗങ്ങള്‍ യുവതിയെ പലപ്പോഴായി ആശ്വസിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ഭക്ഷണം കഴിഞ്ഞ് മുറിയില്‍ പോയതിന് പിന്നാലെ യുവതിയുടെ പ്രതികരണമൊന്നും ഉണ്ടായില്ല.യുവതി വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ജോലിത്തിരിക്കിലായിരിക്കുമെന്നാണ് കുടുംബം ആദ്യം കരുതിയത്.എന്നാല്‍, എട്ട് മണിയോടെ വിളിച്ചിട്ടും യുവതി പ്രതികരിച്ചില്ല. ഇതോടെ ജനല്‍ വഴി നോക്കിയ ബന്ധുക്കള്‍ കണ്ടത് യുവതിയെ ജീവനൊടുക്കിയ നിലയിലാണ്.
ബഗലഗുണ്ടെ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യുവതി ജീവനൊടുക്കിയതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
