നിയമസഭ തിരഞ്ഞെടുപ്പ്; മുസ്ലിം ലീഗിന് 27 സീറ്റ്, യുഡിഎഫിൽ പ്രാഥമിക ധാരണ

MARCH 2, 2026, 2:11 AM

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കുമെന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്)യിൽ പ്രാഥമിക ധാരണയായി. ചില സീറ്റുകൾ വെച്ചുമാറുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും തിരുവമ്പാടി സീറ്റിന്റെ കാര്യത്തിലാണ് ഇതുവരെ ധാരണയായത് എന്നാണ് ലഭിക്കുന്ന വിവരം. 

എന്നാൽ പകരം ലീഗിന് ഏത് സീറ്റ് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം എടുത്തിട്ടില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ ‘കോണി’ ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലുമാണ് ലീഗ് മത്സരിച്ചത്. ഇത്തവണയും 27 സീറ്റുകൾ നൽകാനാണ് ധാരണ. തിരുവമ്പാടിയിൽ ലീഗിന് പകരം കോൺഗ്രസ് മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വി.എസ്. ജോയി അടക്കമുള്ള പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

മന്ത്രി റോഷി അഗസ്റ്റിൻ വിജയിച്ചുവരുന്ന ഇടുക്കി സീറ്റിലും കോൺഗ്രസ് കണ്ണുവെച്ചിട്ടുണ്ട്. നിലവിൽ ഈ സീറ്റ് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) കൈവശം വയ്ക്കുകയാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി വന്നാൽ റോഷിയെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ മണ്ഡലം വിട്ടുകൊടുക്കാനാവില്ലെന്നാണ് പി.ജെ. ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam