ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു

MARCH 2, 2026, 2:13 AM

കോട്ടയം: സ്ഥാനാർത്ഥി തർക്കത്തിന് പിന്നാലെ ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു.  

എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആർഎസ്പിയിൽ കലഹം രൂക്ഷമായിരുന്നു. 

ജയിക്കും എന്നതാണ് പ്രേമചന്ദ്രന്റെ മകന്റെ അയോഗ്യത. പ്രേമചന്ദ്രന്റെ മകൻ ജയിച്ചാൽ കുഴപ്പമാകുമെന്ന് ചിന്തിക്കുന്നവരാണ് അവർ. കാർത്തിക് ജയിച്ച് എങ്ങാൻ മന്ത്രിയായാലോ? അധികാരമെല്ലാം ഒരു വീട്ടിലേക്ക് പോകും. ആ വീട്ടിലേക്ക് പാർട്ടിയുടെ പിടിയും പോകുമെന്ന ഭയമാണ്.

vachakam
vachakam
vachakam

രണ്ട് തവണ പരാജയപ്പെട്ട ഷിബു ബേബി ജോൺ മാറി നിന്ന് ഈ ചെറുപ്പക്കാരനെ ചവറയിൽ പരീക്ഷിച്ചാൽ ജയിക്കും.

നേർച്ചക്കോഴിയെ ഇവിടെ കൊണ്ടിറക്കിയിരിക്കുകയാണ്. രാഷ്ട്രീയമില്ലാതെ പ്രവർത്തിച്ചാലും ആർഎസ്പിക്കാരനായി പ്രവർത്തിക്കില്ല, സജി ഡി ആനന്ദ് പറഞ്ഞു. കാർത്തിക് ചിദംബരത്തിന് എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടെന്നും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോൺ നേതാവ് അല്ലെന്നുമാണ് സജി ഡി ആനന്ദിന്റെ വിമർശനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam