തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ധിഖ് എംഎൽഎ സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ രൂക്ഷമായ പ്രതിഷേധവുമായി രമേശ് ചെന്നിത്തല.
മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ കണ്ണും കാതുമായി നിന്ന വ്യക്തിയാണ് ടി. സിദ്ധിഖ്.
ആപത്തുഘട്ടത്തിൽ കൂടെ നിന്ന അദ്ദേഹത്തെ ഔദ്യോഗിക വേദിയിൽ സി പി എം പ്രവർത്തകരെക്കൊണ്ട് കൂവിച്ച് അപമാനിച്ചത് അപരിഷ്കൃതത്വമാണ്.
ദുരന്തമുഖത്ത് രാപ്പകലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത് ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്. ദുരന്തമുഖത്ത് രാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കുന്നതാണ് മലയാളിയുടെ രീതി. എന്നാൽ സി പി എം ആ അന്തസ്സ് കാണിക്കുന്നില്ല. ഈ നടപടിയെ ജനാധിപത്യ കേരളം ശക്തമായി അപലപിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
