പോക്‌സോ കേസില്‍ ജയിലിൽ കഴിഞ്ഞ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി

MARCH 1, 2026, 11:10 PM

കാസര്‍കോട്: ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ. ഇവിടെ   പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്

പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു ഗണേശന്‍. മൂന്ന് കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗണേശനെതിരായ കേസ്. സ്‌കൂളിലെ ഫണ്ടില്‍ അഴിമതിയുണ്ടെന്ന് ഗണേശന്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ വൈരാഗ്യത്തില്‍ കുട്ടികളെ ഉപയോഗിച്ച് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ഗണേശന്‍ ആരോപിക്കുന്നത്. 

vachakam
vachakam
vachakam

തെക്കിന്‍ സ്വദേശി ഗണേശനെയാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതിയാണ് വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് ശരിയായി അന്വേഷിക്കാതെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

കേസില്‍ 60 ദിവസമാണ് ഗണേശന്‍ ജയിലില്‍ കിടന്നത്. വ്യാജ കേസില്‍ അകപ്പെട്ടതിന് പിന്നാലെ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയതായി ഗണേശന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam