ശബരിമലയിൽ സ്ത്രീകൾ കയറേണ്ടേന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ്

MARCH 2, 2026, 3:12 AM

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറേണ്ടേന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ്. ആചാരം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ബോർഡ് തീരുമാനിച്ചു. സുപ്രിംകോടതിയിൽ ബോർഡ് നിലപാട് അറിയിക്കും.

നിലവിലെ സുപ്രിംകോടതി വിധിയെ എതിർക്കുമെന്നും മാർച്ച് 14 ന് മുമ്പ് കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു.

അതേ സമയം, ശബരിമല സ്ത്രീ പ്രവേശനം, സർക്കാർ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും എതിരായ നിലപാട് എടുക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും, അതിനു വച്ച വെള്ളം വാങ്ങി വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സുപ്രിംകോടതി വിധിക്ക് ശേഷമാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത്. അത് ഭരണഘടനാപരമായ ഉത്തരവാദിത്വം. രാഷ്ട്രീയത്തിൽ തിരുത്തലുകൾ അനിവാര്യം. തെറ്റുകൾ തിരുത്തിയാണ് മുന്നോട്ടുപോവുകയെന്നും ഇക്കാര്യത്തിൽ ഈഗോ പ്രശ്നമില്ലെന്നും അഭിപ്രായം ഇരുമ്പുലക്ക അല്ലയെന്നും ഗണേഷ് കുമാർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam