മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക്

MARCH 2, 2026, 4:34 AM

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. കൊച്ചിയിലെ അമൃത ആശുപത്രിയിൽ രണ്ട് മാസത്തിലേറെയായി ചികിത്സയിൽ ആയിരുന്നു ശ്രീക്കുട്ടി.

2025 നവംബർ രണ്ടിനാണ് പാലോട് സ്വദേശിയായ ശ്രീക്കുട്ടി ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ട്രെയിൻ വാതിലിന് സമീപം നിൽക്കുന്നതിനിടെ മദ്യപൻ തള്ളിയിട്ടതോടെ താഴേക്ക് വീഴുകയായിരുന്നു. 

വെള്ളറട സ്വദേശിയായ സുരേഷ് കുമാർ ആണ് കേസിലെ പ്രതി. സംഭവത്തിന് പിന്നാലെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിന് ക്ഷതവും തോളെല്ലിന് പൊട്ടലും ഉണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

vachakam
vachakam
vachakam

“മകളെ പഴയതുപോലെ തിരികെ ലഭിച്ചു. ഇനി നടന്നുകൂടി കാണാൻ കഴിഞ്ഞാൽ മതി. ഞങ്ങളെ തിരിച്ചറിഞ്ഞു, സംസാരിച്ചു തുടങ്ങി. ഒരു മാസം കൊണ്ട് നടക്കാൻ കഴിയും,” എന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു. കൈയിൽ ഒരു ശസ്ത്രക്രിയ കൂടി ബാക്കിയുണ്ടെന്നും ഇപ്പോൾ മലപ്പുറത്തെ ആയുർവേദ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അവർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam