ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നാഷണൽ ലീഡേഴ്‌സിന് സ്വീകരണം നൽകപ്പെട്ടു

MARCH 30, 2025, 10:25 PM

ഫോമാ സെന്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ ഫോമ നാഷണൽ ലീഡേഴ്‌സിന് സ്വീകരണം നൽകി ആദരിക്കപ്പെടുകയുണ്ടായി. ഫോമ നാഷണൽ അഡൈ്വസറി കമ്മിറ്റി വൈസ് ചെയർ ജോസ് മണക്കാട് ആമുഖപ്രസംഗത്തോടുകൂടി തുടങ്ങിയ യോഗത്തിൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുകയും എംസിയായി പ്രവർത്തിക്കുകയും ചെയ്തു.

സെൻട്രൽ റീജിയൻ ആർവിപി ജോൺസൺ കണ്ണൂക്കാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമ സെൻട്രൽ റീജിയന്റെ എല്ലാ ഭാരവാഹികളും ഷിക്കാഗോയിൽ നിന്നുള്ള എല്ലാ നാഷണൽ ലീഡേഴ്‌സും ഫോമയുടെ ഷിക്കാഗോയിലെ എല്ലാ പ്രവർത്തകരും ഈ യോഗത്തിൽ പങ്കെടുത്ത വലിയ വിജയകരമാക്കി തീർത്തു.


vachakam
vachakam
vachakam

സെൻട്രൽ റീജിയൻ ആർവിപി ജോൺസൺ കണ്ണൂക്കാടൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഹോമ സെൻട്രൽ റീജിയൻ കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും നാഷണൽ ലീഡർഷിപ്പിനോടൊപ്പം ചേർന്നുനിന്നുകൊണ്ട് പ്രവർത്തിക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയുണ്ടായി. കഴിഞ്ഞകാലങ്ങളിൽ  ഫോമ സെൻട്രൽ റീജിയൻ പ്രവർത്തിച്ചതുപോലെ തന്നെ വരുന്ന വർഷങ്ങളിലും ഫോമയുടെ പ്രവർത്തനങ്ങൾക്ക് ലീഡർഷിപ്പ് കൊടുക്കാൻ ഫോമാ സെൻട്രൽ നിന്നുള്ള അംഗങ്ങൾ മുന്നോട്ടു വരുകയും ചെയ്യുമെന്ന് അറിയിച്ചു.

ഫോമ നാഷണൽ ട്രഷറർ സിജിൽ പാലക്കലോടി തന്റെ മറുപടി പ്രസംഗത്തിൽ ഫോമാ സെൻട്രൽ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സെൻട്രൽ നടത്തുന്ന പ്രവർത്തനങ്ങൾ ഫോമയ്ക്ക് എപ്പോഴും പ്രചോദനമാവുകയും മറ്റുള്ള റീജിയനുകളെ അപേക്ഷിച്ചു ഫോമാ സെൻട്രൽ റീജിയൻ വളരെ ആ്ര്രകീവായി പ്രവർത്തിക്കുന്നതിനുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. അതുപോലെതന്നെ ഹോമയുടെ വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചും ചാരിറ്റി പ്രവർത്തനങ്ങളെകുറിച്ചും, ഫോമയുടെ സമ്മർ ടു കേരള എന്ന പ്രോഗ്രാമിനെ കുറിച്ചും സിജിൽ പാലക്കലോടി വളരെ വിശദമായി വിവരിക്കുകയുണ്ടായി.


vachakam
vachakam
vachakam

ഫോമ വെസ്റ്റേൺ നാഷണൽ കമ്മിറ്റി മെമ്പർ ജോർജ് പുല്ലാപ്പള്ളി പ്രസംഗത്തിൽ ഹോമാ സെൻട്രൽ പ്രവർത്തനങ്ങൾ മറ്റു റീജിയനുകൾക്ക് വളരെ പ്രചോദനം ആകുന്നു എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഫോമ പിആർഒ ആയി പ്രവർത്തിക്കുന്ന ഷോബി കുമ്പിളിവേലി തന്റെ പ്രസംഗത്തിൽ സെൻട്രൽ റീജിയനോടൊപ്പം കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചിട്ടുള്ളതും ഫോമ സെൻട്രൽ റീജിയന്റെ പ്രവർത്തനങ്ങൾ എപ്പോഴും ഫോമയ്ക്ക് ഒരു മുതൽക്കൂട്ടായി ഇരുന്നിട്ടുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഈ അവസരത്തിൽ ആശംസകൾ അർപ്പിച്ച് ഫോമാ സെൻട്രൽ റീജൻ നാഷണൽ കമ്മിറ്റി മെമ്പർ ജോർജ് മാത്യു, നാഷണൽ ജുഡീഷ്യൽ ചെയർമാൻ ബെന്നി വാച്ചിറ, ഹോമ നാഷണൽ അഡൈ്വസറി കമ്മിറ്റി വൈസ് ചെയർമാൻ ജോസ് മണക്കാട്, കേരള കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര എന്നിവർ ഫോമയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും സെൻട്രൽ പ്രവർത്തനങ്ങളെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.


vachakam
vachakam
vachakam

തദവസരത്തിൽ ഫോമയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന സണ്ണി വള്ളിക്കുളം, സ്റ്റാൻലി കളരിക്ക മുറി , ഫോമ നാഷണൽ ക്രെഡൻഷ്യൽ കമ്മിറ്റി മെമ്പർ ജോൺ പാട്ടപ്പതി, ഫോമ സെൻട്രൽ റീജൻ സീനിയർ സിറ്റിസൺ ചെയർമാൻ ജോസഫ് കൊട്ടുകാപ്പള്ളി, പബ്ലിക് അഫയേഴ്‌സ് ചെയർ മേഴ്‌സി കുര്യാക്കോസ് എന്നിവർ ആശംസകൾ നടത്തുകയും ചെയ്തു.
സെൻട്രൽ റീജിയൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ രാജൻ തലവടി സ്വാഗതം ആശംസിക്കുകയും ചെയ്തു.

ഫോമ സെൻട്രൽ ട്രീജിനു വേണ്ടി സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam