വയനാട് കളക്ട്രേറ്റിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പ്രതിഷേധം

OCTOBER 30, 2024, 1:43 PM

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നു. ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ. പുനരധിവാസത്തിലെ സർക്കാരിന്റെ മെല്ലെ പോക്കിനെതിരെയാണ് പ്രതിഷേധം.

ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂർത്തിയാകുമ്പോഴാണ് ദുരന്തബാധിതർ സമര രംഗത്ത് ഇറങ്ങുന്നത്.

മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ ഉടൻ പാക്കേജ് അനുവദിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

നേരത്തെ ഉരുൾപൊട്ടൽ ദുരന്തബാധിതരായ 130-ഓളം കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല എന്ന വാർത്ത പുറത്ത് വന്നിരുന്നു. നിലവിൽ വാടക വീടുകളിൽ താമസിക്കുന്നവർക്കും കൃത്യമായി ധനസഹായം ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

കടം എഴുതി തള്ളുക തുടങ്ങി നിരവധി വാഗ്ദാനങ്ങൾ സർക്കാർ നൽകിയെങ്കിലും ഒന്നും നടപ്പിലാക്കിയില്ലെന്ന ആരോപണവും ഇവർ ഉയർത്തുന്നുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam