ആലപ്പുഴ: റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നാണ് പരാതി. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവെന്നാണ് പരാതി.
തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ഇവരുടെ മകൾ സോണിയ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.
മുയൽ മാന്തിയതിനെ തുടർന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കൽ കോളേജിലെത്തി വാക്‌സിൻ എടുത്തത്. ഒക്ടോബർ 21നായിരുന്നു വാക്‌സിനെടുത്തത്.
ടെസ്റ്റ് ഡോസിൽ തന്നെ അലർജിയുണ്ടായിട്ടും മൂന്ന് വാക്‌സിനുകളും എടുക്കുകയായിരുന്നുവെന്ന് മകൾ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്