പത്തനംതിട്ട : എഡിഎം നവീൻ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന് നവീനിന്റെ കുടുംബം.
നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം.
ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പ്രശാന്തിനെയും പ്രതിചേർക്കണമെന്നും നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്