ഉപതെരഞ്ഞെടുപ്പിനു ശേഷം  വൈദ്യുതി നിരക്ക് വർധന ഉണ്ടായേക്കും

OCTOBER 30, 2024, 7:54 AM

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ വൈദ്യുതനിരക്ക് വർധന വന്നേക്കും. നിലവിലെ താരിഫിന്റെ കാലാവധി നവംബർ 30 വരേയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. 

ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 30 പൈസ വരെ കൂട്ടണമെന്നതാണ് കെഎസ്ഇബിയുടെ ശുപാർശ. ഫിക്‌സഡ് ചാർജ് 30 രൂപ മുതൽ 50 രൂപ വരെ വർധിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. വേനൽകാലത്തേക്ക് മാത്രമായി സമ്മർതാരിഫ് എന്ന പേരിൽ യൂണിറ്റിന് 10 പൈസ വച്ച് അധികമായി ഈടാക്കാനുള്ള ശുപാർശയും കെഎസ്ഇബി കമ്മീഷന് മുമ്പിൽ വച്ചിട്ടുണ്ട്. 

ഈ വർഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.   തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സർക്കാരിന്റെ താത്പര്യം കൂടി കണക്കിലെടുത്തേ കമ്മീഷൻ താരിഫ് പ്രഖ്യാപിക്കൂ. 

vachakam
vachakam
vachakam

അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്. പൊതുതെളിവെടുപ്പ് ഉൽപ്പെടെ താരിഫ് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 

ഡിസംബർ ആദ്യവാരം നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam