കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരിക്ക് ദാരുണാന്ത്യം. സീപോർട്ട്-എയർപോർട്ട് റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിൽ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്