തിരുവനന്തപുരം : പാറശാലയിലെ വ്ലോഗർ ദമ്പതികളുടെ മരണത്തിൽ കൂടുതൽ തെളിവുകൾ. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ശരിവെയ്ക്കുന്നതാണ് പുതിയ കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് 2 ദിവസം കഴിഞ്ഞ് ലഭിക്കും.
ഭാര്യ പ്രിയലതയെ(40) ഭർത്താവ് സെൽവരാജ് (45) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. പ്രിയ കൊല്ലപ്പെട്ടു 10 മണിക്കൂറിനു ശേഷമാണ് സെൽവരാജ് ആത്മഹത്യ ചെയ്തത്.
പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലിൽ വിടപറയുന്ന മട്ടിലുള്ള പാട്ട് സെൽവരാജ് അപ്‌ലോഡ് ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ലോക്കായതിനാൽ ഫൊറൻസിക് പരിശോധനയിൽ മാത്രമേ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്