അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് ഹോസ്റ്റലിൻ്റെ നാലാം നിലയില്‍നിന്ന് ചാടിയ  വിദ്യാര്‍ഥിയ്ക്ക് സംഭവിച്ചത്

OCTOBER 30, 2024, 11:45 AM

 കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച്‌ ഹോസ്റ്റല്‍ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്.

കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള സ്റ്റുഡന്റ്സ് ഹോസ്റ്റലിലാണ് സംഭവം. 

ഈറോഡ് ജില്ലയിലെ പെരുന്തുറെയ്ക്ക് സമീപമുള്ള മേക്കൂർ സ്വദേശിയായ എ.പ്രഭു(19)വിനാണ് പരിക്കേറ്റത്.

vachakam
vachakam
vachakam

യുവാവിൻ്റെ കൈകാലുകള്‍ക്ക് പൊട്ടലുണ്ടെന്നും തലയില്‍ പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.

മൂന്നാം വർഷ ബി.ടെക്ക് (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) വിദ്യാർഥിയാണ് പ്രഭു. സൂപ്പർഹീറോകളെ പോലെ തനിക്കും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തില്‍ നിന്ന് വേണമെങ്കിലും ചാടാൻ കഴിയുമെന്നും പ്രഭു വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. ഈ അമാനുഷിക ശക്തിയെ പറ്റി മുറിയില്‍ ഒപ്പമുള്ളവരോടും പ്രഭു സംസാരിച്ചിരുന്നു.

ആരോ തന്റെ മേല്‍ ദുർമന്ത്രവാദം പ്രയോഗിച്ചതായും അതിന് താൻ ഇരയാകുമെന്നും സുഹൃത്തുക്കളോട് പ്രഭു പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam