ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെ കേസ്

OCTOBER 30, 2024, 11:26 AM

കരുനാഗപ്പള്ളി:  കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ ലൈംഗിക ആരോപണ പരാതിയിൽ കേസെടുത്തു. നഗരസഭ ചെയർമാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

 കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. 

ഭർത്താവിൻ്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്.

vachakam
vachakam
vachakam

പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയർമൻ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക റൂമിൽ വെച്ച് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. 

നിവർത്തികേടുകൊണ്ടാണ് ഭർത്താവിൻ്റെ ചികിത്സയ്ക്കായി ചെയർമാനെ സമീപിച്ചതെന്നും ചെയർമാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും ചെയർമാൻ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി  പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam