കൊല്ലം: പൊലീസ് സ്റ്റേഷനിൽ വാറണ്ട് പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
കുമ്മിൾ സ്വദേശിയായ റിജു ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. ജയിലിൽ കിടക്കാൻ താത്പ്പര്യമില്ലാത്തതിനാലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് റിജുവിൻറെ മൊഴി.
സ്ത്രീ പീഡനക്കേസിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്നതിനെ തുടർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം.
2012ൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയാണ് കുമ്മിൾ സ്വദേശി റിജു. കേസിൻ്റെ വിചാരണാ നടപടികൾക്കായി പ്രതി കോടതിയിൽ ഹാജരായില്ല.
ഇതോടെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നാണ് കടയ്ക്കൽ പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയത്. സ്റ്റേഷനിലെത്തിയ റിജു കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് അപ്രതീക്ഷിതമായി കഴുത്ത് മുറിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തിൽ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തിൽ ഇറങ്ങാത്തതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി.സ്ഥിരം കുറ്റവാളിയാണ് റിജുവെന്ന് കടയ്ക്കൽ പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്