ചെറുമീനുകളെ പിടിച്ചാൽ ആറുമാസം തടവ്; പരിശോധന കർശനമാക്കി ഫിഷറീസ് വകുപ്പ്

JUNE 10, 2026, 10:36 PM

കാക്കനാട്: മൺസൂൺ കാലത്ത് ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്തിന് വലിയ ഭീഷണി ഉയർത്തുന്ന ചെറുമീൻ പിടിത്തത്തിനെതിരെ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്. ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി ജില്ലയിലുടനീളം വകുപ്പിന്റെ പ്രത്യേക പട്രോളിങ് സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ നിയമപ്രകാരം മത്സ്യങ്ങളുടെ മുട്ടയിടൽ കാലത്തെ ചെറുമീൻപിടിത്തം പൂർണമായി നിരോധിച്ചിട്ടുള്ളതാണ്. മൺസൂൺ ആരംഭിക്കുന്നതോടെ മത്സ്യങ്ങൾ മുട്ടയിടാനായി ഒഴുക്കിനെതിരെ നീന്തുന്ന സമയമാണിത്. ഈ ഘട്ടത്തിൽ വെള്ളമൊഴുകുന്ന വഴിയിൽ തടസ്സം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത് ജലാശയങ്ങളിലെ മത്സ്യവംശനാശത്തിന് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

നിയമം ലംഘിച്ച് മീനുകളെ പിടിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് സ്വീകരിക്കുക. ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

vachakam
vachakam
vachakam

ജില്ലയിലെ ജലാശയങ്ങളിൽ എവിടെയെങ്കിലും നിയമവിരുദ്ധമായി മീൻപിടിത്തം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരമറിയിക്കാം. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ തൊട്ടടുത്തുള്ള മത്സ്യഭവനുകളിലോ ആണ് വിവരങ്ങൾ കൈമാറേണ്ടതെന്ന് അധികൃതർ അറിയിച്ചു.

നിരോധിച്ച പ്രധാന മത്സ്യബന്ധന രീതികൾ:

  • അടക്കംകൊല്ലി വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം.

    vachakam
    vachakam
    vachakam

  • 20 മില്ലീമീറ്ററിൽ കുറഞ്ഞ കണ്ണിവലുപ്പമുള്ള വലകളുടെ ഉപയോഗം.

  • ജലാശയങ്ങളിൽ വൈദ്യുതി കടത്തിവിട്ടുള്ള മത്സ്യബന്ധനം.

  • തോട്ട പൊട്ടിക്കൽ, തണ്ണീർത്തടങ്ങളിൽ വിഷം കലക്കൽ എന്നിവ.

    vachakam
    vachakam
    vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam