നടുറോഡിലിറങ്ങിയ കുഞ്ഞിനെ സുരക്ഷിതമാക്കിയ ബസ് ജീവനക്കാർക്ക് MVDയുടെ അഭിനന്ദനം

JUNE 10, 2026, 8:48 PM

മലപ്പുറം: മലയാളികൾ ഞെട്ടിയ ഒരു വീഡിയോയാണ് മലപ്പുറത്ത് നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുട്ടിലിഴഞ്ഞ് നടുറോഡിലിറങ്ങിയ കുഞ്ഞിനെ  ബസ് ജീവനക്കാർ സുരക്ഷിതമായി വീട്ടിലെത്തിച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ബസ് ജീവനക്കാർക്ക് അഭിനന്ദനവുമായി മോട്ടോർ വാഹന വകുപ്പ് രം​ഗത്ത് എത്തി.

നിങ്ങളുടെ കരുതലിൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തിയെന്നും 'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക' എന്നത് തന്നെയാണ് ഡ്രൈവിംഗിൽ ഉടനീളം പാലിക്കേണ്ട മനോഭാവം എന്നും എംവിഡി കുറിച്ചു. ബസ് ഡ്രൈവറായ രാമചന്ദ്രന്റെയും കണ്ടക്ടർ നവാസിന്റെ സമയോജിതമായ ഇടപെടലായിരുന്നു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.

പുളിക്കൽ റോഡിൽ വലിയ പറമ്പിലായിരുന്നു നടുറോഡിൽ ഇരുന്ന കുഞ്ഞിനെ ബസ് നിർത്തി ജീവനക്കാർ രക്ഷിച്ചത്. പുതിയിടത്ത് പറമ്പ്-ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസിലെ ജീവനക്കാരായിരുന്നു ഇത്. 

vachakam
vachakam
vachakam

കുഞ്ഞ് നടുറോഡിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ രാമചന്ദ്രൻ ഉടനെ ബസ് നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു.

റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ ബസിന്റെ സിസിടിവിയിൽ പതിഞ്ഞു. കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. ഈ സമയം കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുന്നുണ്ട്. കണ്ടക്ടർ കുഞ്ഞിനെ കയ്യിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam