എഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

JUNE 10, 2026, 11:01 PM

ദില്ലി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് വൻ നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 22 മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന എക്സൈസ് നികുതിയാണ് പൂർണമായും ഒഴിവാക്കിയത്.

രാജ്യത്ത് ക്രൂഡ് ഓയിൽ (അസംസ്‌കൃത എണ്ണ) ഇറക്കുമതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.

ഇ22, ഇ25, ഇ27, ഇ30 എന്നീ വിഭാഗങ്ങളിൽപ്പെടുന്ന പെട്രോളുകൾക്കാണ് ഈ നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കുക. ഇന്ധനത്തിലെ എഥനോളിന്റെ അളവ് അനുസരിച്ചാണ് ഇവ തരംതിരിച്ചിരിക്കുന്നത്. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് അടങ്ങിയിരിക്കുന്നത്.

vachakam
vachakam
vachakam

ഇ25ൽ 25 ശതമാനവും, ഇ27ൽ 27 ശതമാനവും, ഇ30ൽ 30 ശതമാനവും വീതമാണ് എഥനോളിന്റെ അളവ്. ബാക്കി ഭാഗം സാധാരണ പെട്രോളായിരിക്കും. എഥനോൾ മിശ്രിത ഇന്ധനങ്ങൾക്ക് നികുതി ഇളവ് നൽകുന്നതോടെ വരും ദിവസങ്ങളിൽ ഇവയ്ക്ക് വിപണിയിൽ വില കുറയാൻ സാധ്യതയുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam